
മൂന്നാറിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ രൂപേഷിന്റെ മൃതദേഹം കണ്ടെത്തി. മൂന്നാര്‍ വട്ടവട റോഡിന് 500 മീറ്റര്‍ താഴെ നിന്നാണ് രൂപേഷിനെ മൃതദേഹം കണ്ടെത്തിയത്.കോഴിക്കോട് അശോകപുരം സ്വദേശിയാണ് രൂപേഷ് (40).
കോഴിക്കോട് വടകരയില്‍ നിന്നെത്തിയ വിനോദസഞ്ചാരികളുടെ വാഹനം ഇന്നലെയാണ് അപകടത്തില്‍പ്പെട്ടത് .കുണ്ടളക്ക് സമീപം പുതുക്കുടിയിലാണ് മണ്ണിടിച്ചിലുണ്ടായത് .വിനോദസഞ്ചാരികള്‍ എത്തിയ ട്രാവലറിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണാണ് അപകടം സംഭവിച്ചത്.
രക്ഷാപ്രവര്‍ത്തനം പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്താനായത്.




