വീട്ടമ്മയുടെ പരാതി; കൂട്ടബലാത്സംഗക്കേസില്‍ കോഴിക്കോട് എസ്‌ഐ അറസ്റ്റില്‍

കോഴിക്കോട്: വീട്ടമ്മയുടെ പീഢന പരാതിയില്‍ പോലീസ് ഇന്‍സ്‌പെക്ടറെ അറസ്റ്റ് ചെയ്തു. കോഴിക്കോട് കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി ആര്‍ സുനുവിനെയാണ് എറണാകുളം തൃക്കാക്കര പോലീസ് ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്തത്.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തിയ ഇദ്ദേഹത്തെ എറണാകുളത്തേക്ക് കൊണ്ടുപോയി.

സുനു ഉള്‍പ്പെടെയുള്ള ഒരു സംഘം തന്നെ പീഡിപ്പിച്ചതായി ആരോപിച്ച് തൃക്കാക്കര സ്റ്റേഷനില്‍ വീട്ടമ്മ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കഴിഞ്ഞ മേയ് മാസത്തിലായിരുന്നു പരാതി നല്‍കിയിരുന്നത്.സംഭവത്തില്‍ കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയായിരുന്നു.

ഇന്ന് രാവിലെ പതിവുപോലെ സ്റ്റേഷനിലെത്തി ജോലി ആരംഭിച്ചതിനു പിന്നാലെയാണ് തൃക്കാക്കര പോലീസ് എത്തി സോനുവിനെ കസ്റ്റഡിയിലെടുത്തത്.

കോസ്റ്റല്‍ സ്റ്റേഷന്‍ ഉള്‍പ്പെടുന്ന ഫറോക്ക് ഡിവിഷന്‍ ചുമതലക്കാരനായ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ച ശേഷമാണ് പോലീസ് സ്റ്റേഷനില്‍ എത്തിയത് .
വീട്ടമ്മയുടെ പരാതി കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.

പരാതിക്കാരിയായ യുവതിയുടെ ഭര്‍ത്താവ് തൊഴില്‍ തട്ടിപ്പ് കേസില്‍ അകപ്പെട്ട് ജയിലില്‍ കഴിയുന്നതിനിടെ ജയിലില്‍ കഴിയുകയാണ് എന്നാണ് വിവരം .

ഈ അവസരം മുതലെടുത്താണ് സിഐ ഉള്‍പ്പെടെയുള്ള സംഘം ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്നാണ് ബി ടെക് ബിരുദധാരിണിയായ വീട്ടമ്മ പരാതി നല്‍കിയിരിക്കുന്നത്

തൃക്കാക്കരയിലെ വീട്ടില്‍ വച്ചും പിന്നീട് കടവന്ത്രയില്‍ എത്തിച്ചുമാണ് ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ പറയുന്നു.

സുനു കേസിലെ മൂന്നാം പ്രതിയാണ്.

Share news
error: Content is protected !!
Scroll to Top