ക്ഷണിക്കാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കം; വിവാഹപ്പന്തലില്‍ കൂട്ടത്തല്ല്; വധുവിന്റെ പിതാവിനുള്‍പ്പെടെ പരുക്ക്

തിരുവനന്തപുരം: ബാലരാമപുരത്ത് വിവാഹ സല്‍ക്കാരത്തിനിടെ കൂട്ടത്തല്ല്.
ശനിയാഴ്ച രാത്രി 7.30നാണ് സംഭവം. വധുവിന്റെ പിതാവിനുള്‍പ്പെടെ പരുക്ക്.

കല്യാണം ക്ഷണിക്കാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് വലിയ സംഘര്‍ഷത്തില്‍ കലാശിച്ചത്. വിഴിഞ്ഞത്ത് നിന്നെത്തിയ ഒരാള്‍ കല്യാണം ക്ഷണിച്ചില്ലെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ പിതാവുമായി വാക്കേറ്റമുണ്ടാക്കി തല്ലിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ബന്ധുക്കളും നാട്ടുകാരുടം കൂടി ഇതില്‍ ഇടപെട്ടതോടെ സംഭവം കൂട്ടത്തല്ലായി മാറി.

സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഓഡിറ്റോറിയത്തില്‍ വിവാഹ സത്കാരം പുരോഗമിക്കുന്നതിനിടെയായിരുന്നു സംഘര്‍ഷം.

 

 

Share news
error: Content is protected !!
Scroll to Top