അപേക്ഷ ഫോമുകളില്‍ ഇനി ‘ഭാര്യ’ ക്കു പകരം ‘ജീവിത പങ്കാളി’

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫിസുകളിലേക്കുള്ള അപേക്ഷ ഫോമുകളിലെ പദപ്രയോഗത്തില്‍ തിരുത്തല്‍ വരുത്തിയുള്ള ഉത്തരവിട്ട് പുതിയ സര്‍ക്കുലറുമായി സര്‍ക്കാര്‍. അപേക്ഷാ ഫോമുകളില്‍ ലിംഗ നിഷ്പക്ഷത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

ഇത് പ്രകാരം സര്‍ക്കാര്‍ അപേക്ഷ ഫോമുകളില്‍ ‘ഭാര്യ’ എന്ന എന്നതിന് പകരം ജീവിത പങ്കാളി എന്ന ചേര്‍ക്കണമെന്നതാണ് ആദ്യ മാറ്റം. അവന്‍ / അവന്റെ എന്ന് മാത്രം ഉപയോഗിക്കുന്നതിന് പകരം അവന്‍ / അവള്‍ , അവന്റെ/ അവളുടെ എന്ന രീതിയില്‍ ആക്കണമെന്നതാണ് മറ്റൊരു നിര്‍ദ്ദേശം. അപേക്ഷ ഫോമുകളില്‍ രക്ഷിതാക്കളുടെ വിവരങ്ങള്‍ എഴുതാനുള്ള ഓപ്ഷന്‍ ഉണ്ടാക്കണം എന്നുമാണ് നിര്‍ദ്ദേശം.

ഇക്കാര്യങ്ങള്‍ പൊതുമേഖലാ സ്ഥാപനങ്ങളിലും ബാധകമാണെന്നും സര്‍ക്കുലറിലുണ്ട്. ഉദ്യോഗസ്ഥ ഭരണ പരിഷ്‌ക്കാര വകുപ്പാണ് മാറ്റങ്ങള്‍ വ്യക്തമാക്കിയുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയത്.

 

Share news
error: Content is protected !!
Scroll to Top