മോഷണംപോയ ബൈക്ക് മണിക്കൂറുകള്‍ക്കകം കണ്ടെത്തി ഉടമക്ക് തിരിച്ചു നല്‍കി പൊലീസ്

പൂക്കോട്ടുംപാടം കരുളായി ടൗണില്‍നിന്ന് മോഷണംപോയ ബൈക്ക് ഉടമക്ക് മണിക്കൂറുകള്‍ക്കകം തിരിച്ചു നല്‍കി പൂക്കോട്ടുംപാടം പൊലീസ്. ബൈക്ക് നഷ്ടപ്പെട്ട ഉടന്‍ പൊലീസ് പരിശോധന കര്‍ശനമാക്കിയും സോഷ്യല്‍ മീഡിയകളിലൂടെ പ്രചാരണം നടത്തുകയും ചെയ്തതോടെ മോഷ്ടാവ് വാഹനം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

അന്വേഷക സംഘത്തിലുണ്ടായിരുന്ന എസ്ഐ വി ഷാജു, സി പിഒമാരായ നൗഷാദ്, ജോണ്‍, മന്‍സൂര്‍ എന്നിവര്‍ ചേര്‍ന്ന് ബൈക്ക് ഉടമ മാടമ്പ്ര അബൂബ ക്കറിന് വാഹനത്തിന്റെ താക്കോല്‍ കൈമാറി. വാഹനവുമായി കടന്ന വ്യക്തിയുടെ സിസിടിവി ദൃശ്യങ്ങളും പൊലീസിന്ലഭിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top