പട്ടാമ്പി: പട്ടാമ്പിയിൽ ഭാരതപുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടത്.
ഗുരുവായൂർ സ്വദേശിനി കെ.എസ് ഹരിതയാണ് മരിച്ചതെന്നാണ് വിവരം. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. ഇടത് കൈപ്പത്തി മുറിച്ച് മാറ്റിയ നിലയിലാണ്.
ഹരിതയെ രണ്ട് ദിവസമായി കാണാനില്ലായിരുന്നു. ഹരിതയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.
തൃത്താല പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




