സി.പി.എം സെമിനാറില്‍ പങ്കെടുക്കാന്‍ കെ വി തോമസിന് അനുമതിയില്ല

കണ്ണൂര്‍: സി.പി.എം പാര്‍ട്ടി  സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നത് എതിര്‍ത്ത് എഐസിസി. സി.പി.എം സെമിനാറില്‍ പങ്കെടുക്കാന്‍ കെ.വി. തോമസിന് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അനുമതിയില്ല. കെപിസിസിയുടെ നിലപാട് പിന്തുടരുക. അനുമതിയുടെ കാര്യത്തില്‍ ദേശീയനേതൃത്വം ഇടപെടില്ലെന്നും എഐസിസി വ്യക്തമാക്കി.

നേരത്തെ കത്ത് കൊടുത്തപ്പോള്‍ തന്നെ ശശി തരൂരിനോടും കെ.വി. തോമസിനോടും ഹൈക്കമാന്‍ഡ് നിലപാട് വ്യക്തമാക്കിയിരുന്നതാണ്. കെ.പി.സി.സിയുടെ തീരുമാനം എന്താണോ അത് അനുസരിക്കണം എന്ന നിലപാടായിരുന്നു ഹൈക്കമാന്‍ഡ് അന്ന് സ്വീകരിച്ചിരുന്നത്.

സി.പി.എം സെമിനാറില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അനുമതി ചോദിച്ച് കെ.വി. തോമസ് കത്തയച്ചിരുന്നു. ഒന്‍പതാം തീയതി വരെ സമയമുണ്ടെന്നും കാത്തിരുന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഡല്‍ഹിയിലെ രാഷ്ട്രീയ ജീവിതത്തില്‍, എല്ലാവരേയും യോജിപ്പിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് ഗവണ്‍മെന്റ് മുന്നോട്ട് പോയത്. ഭക്ഷ്യസുരക്ഷാ നിയമം ഐക്യകണ്‌ഠേന പാസാക്കിയത് അങ്ങനെയാണ്. ഈയൊരു സാഹചര്യത്തിലാണ് ക്ഷണം ലഭിച്ചപ്പോള്‍ സോണിയ ഗാന്ധിക്ക് കത്തയച്ചത് അദ്ദേഹം പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top