കോഴിക്കോട്: വിവാഹ ഫോട്ടോ ഷൂട്ടിനിടെ നവവരന്‍ മുങ്ങി മരിച്ചു. പാലേരി സ്വദേശി റജില്‍(29) ആണ് മരിച്ചത്.
ദമ്പതികള്‍ ഫോട്ടോ ഷൂട്ടിനായ് ജാനകിക്കാട് ഭാഗത്ത്കുറ്റ്യാടി പുഴയുടെ ചവറം മൂഴിയില്‍ എത്തിയതായിരുന്നു. വെള്ളത്തില്‍ അകപ്പെട്ട ഇരുവരെയും ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ പുറത്തെടുത്ത് പന്തിരിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. യുവതിയെ മലബാര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.കാല്‍വഴുതി ഇരുവരും പുഴയില്‍ വീഴുകയായിരുന്നു എന്നാണ് വിവരം.
മാര്‍ച്ച് 14 ആണ് ഇവരുടെ വിവാഹം കഴിഞ്ഞത്.




