രണ്ടു ദിവസം മുന്‍പ് കാണാതായ നാടന്‍പാട്ട് ഗായകന്റെ മൃതദേഹം ക്വാറിയില്‍ കണ്ടെത്തി. പരിയാരം കാഞ്ഞിരപ്പിള്ളി സ്വദേശി കുഴിമഠത്തില്‍ സുജിത്ത് (26) ആണ് മരിച്ചത്.
ഇയാളുടെ മൊബൈല്‍ ഫോണ്‍ പാറമടയ്ക്കു സമീപം കണ്ടത്തിയതോടെ ബുധനാഴ്ച അഗ്‌നിശമന സേനയും പൊലീസും നാട്ടുകാരും തിരച്ചില്‍ ആരംഭിച്ചിരുന്നു.
രണ്ടു ദിവസമായി സുജിത്തിനെ കാണാനില്ലായിരുന്നു. സംഭവത്തില്‍ ചാലക്കുടി പൊലീസ് അന്വേഷണം ആരംഭിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



