ആഘോഷവും ആചാരവും കണ്ണീരിലാകാതിരിക്കട്ടെ; ബോധവല്‍ക്കരണവുമായി മോട്ടോര്‍ വാഹന വകുപ്പ്

തിരൂരങ്ങാടി: നോമ്പ് കാലത്തെ അപകടങ്ങള്‍ കുറയ്ക്കാന്‍ വ്യത്യസ്ത പരിപാടിയുമായി മോട്ടോര്‍ വാഹന എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍. ജില്ലയിലെ പള്ളികള്‍ കേന്ദ്രീകരിച്ചാണ് ബോധവല്‍ക്കരണം.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നത് നോമ്പുകാലത്ത് വൈകിട്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍.ഇത് തടയാനാണ് പരിശോധനയ്ക്ക് പുറമേ പള്ളികള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണം സംഘടിപ്പിച്ചത്. പള്ളികള്‍ കേന്ദ്രീകരിച്ചുള്ള ബോധവല്‍ക്കരണത്തിന് വിശ്വാസികളില്‍ നിന്ന് വന്‍ ജനപിന്തുണയാണ് ലഭിക്കുന്നത്. ബോധവല്‍ക്കരണം ഫലം കാണുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥര്‍.

വിഷു, പെരുന്നാള്‍, ഈസ്റ്റര്‍ പ്രമാണിച്ച് ആഘോഷങ്ങള്‍ക്ക് മങ്ങലേല്‍ക്കാതിരിക്കാനും, ജില്ലയിലെ മുഴുവന്‍ കുടുംബങ്ങളിലും റോഡ് സുരക്ഷാ സന്ദേശ മെത്തിക്കുക എന്ന ലക്ഷ്യത്തോടെയും, രാപ്പകലില്ലാതെ നിരത്തുകളില്‍ റോഡ് സുരക്ഷ സന്ദേശങ്ങള്‍ അടങ്ങിയ ലഘുലേഖകളും, ബോധവല്‍ക്കരണം സംഘടിപ്പിക്കുന്നുണ്ട്.

ജില്ല എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ കെ കെ സുരേഷ് കുമാറിന്റ നിര്‍ദ്ദേശപ്രകാരം എം വി ഐ പി കെ മുഹമ്മദ് ഷഫീഖ്,എ എം വി ഐ മാരായ കെ ആര്‍ ഹരിലാല്‍, കെ അജയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തിരൂരങ്ങാടി, തിരൂര്‍, പൊന്നാനി, മലപ്പുറം, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, കൊണ്ടോട്ടി, മഞ്ചേരി, വളാഞ്ചേരി തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് ബോധവല്‍ക്കരണം സംഘടിപ്പിച്ചത്.

 

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top