പുതുപൊന്നാനി അഴിമുഖത്ത് നിന്നും കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

പൊന്നാനി: പുതുപൊന്നാനി അഴിമുഖത്ത് നിന്നും കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. വെളിയംകോട് ബീവിപ്പടി സ്വദേശി കരുവീട്ടില്‍ മനാഫിന്റെ മകന്‍ മിസ്ഹബ് (16) ന്റെ മൃതദേഹമാണ് വെളിയംകോട് പത്തുമുറി പടിഞ്ഞാറുഭാഗം കടലില്‍ നിന്നും കണ്ടെത്തിയത്.

മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്‍ക്വസ്റ്റ് പോസ്റ്റുമോര്‍ട്ട നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ഇന്നലെ വൈകീട്ട് കൂട്ടുകാരോടൊപ്പം പുതുപൊന്നാനി അഴിമുഖത്ത് കുളിക്കാനിറങ്ങിയ മിസ്ഹബിനെ ഒഴുക്കില്‍ പെട്ട് കാണാതാവുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top