പരമ്പരാഗത മത്സ്യതൊഴിലാളികളെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ ബ്ലൂ എക്കോണമി നയം തിരുത്തണമെന്ന് മലപ്പുറം ജില്ല മത്സ്യതൊഴിലാളി യൂണിയന്‍ CITU 20-മത് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പരപ്പനങ്ങാടിയില്‍ അഡ്വ: വി.വി.ശശീന്ദ്രന്‍ നഗറില്‍ ചേര്‍ന്ന സമ്മേളനം മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കൂട്ടായി ബഷീര്‍ ഉല്‍ഘാടനം ചെയ്തു.

യൂണിയന്‍ ജില്ലാ സെക്രട്ടറി കെ.എ.റഹീം പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലയിലെ വിവിധ ഏരിയകളില്‍ നിന്ന് വന്ന പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.യു.സൈനുദീന്‍, സംസ്ഥാന കമ്മിറ്റി അംഗം എം.അനില്‍കുമാര്‍ സി.ഐ.ടി.യു.സംസ്ഥാന കമ്മിറ്റി അംഗം വി.പി.സോമസുന്ദരന്‍ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.
യൂണിയന്റെ പുതിയ ഭാരവാഹികളായി കെ.എ.റഹീം – ജനറല്‍ സെക്രട്ടറി, പി.പി.സെയ്തലവി – പ്രസിഡന്റ്, സി.പി.ഷുക്കൂര്‍ – ട്രഷറര്‍ എന്നിവരെ തിരഞ്ഞെടുത്തു. സ്വാഗത സംഘം ചെയര്‍മാന്‍ തുടിശ്ശരി കാര്‍ത്തികേയന്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ എം.പി.കുഞ്ഞിമരക്കാര്‍ നന്ദിയും പറഞ്ഞു. ജില്ല പ്രസിഡന്റ് പി.പി.സെയ്തലവി അദ്ധ്യക്ഷനായിരുന്നു.
യൂണിയൻ്റെ പുതിയ ഭാരവാഹികളായി കെ.എ.റഹീം – ജനറൽ സെക്രട്ടറി, പി.പി.സെയ്തലവി – പ്രസിഡൻറ്, സി.പി.ഷുക്കൂർ – ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു. സ്വാഗത സംഘം ചെയർമാൻ തുടിശ്ശരി കാർത്തികേയൻ സ്വാഗതവും ജനറൽ കൺവീനർ എം.പി.കുഞ്ഞിമരക്കാർ നന്ദിയും പറത്തു.ജില്ല പ്രസിഡൻ്റ് പി.പി.സെയ്തലവി അദ്ധ്യക്ഷനായിരുന്നു
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




