ബൈക്ക് സ്‌കൂട്ടറില്‍ ഇടിച്ചു; ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

കോഴിക്കോട്: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയില്‍ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. അരീക്കോട് ഉഗ്രപുരം കോലാര്‍ വീട്ടില്‍ നിവേദ് (21) ആണ് മരിച്ചത്. ഓമശ്ശേരി മുടൂര്‍ വളവിലാണ് ഇന്നലെ രാവിലെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍പ്പെട്ട ബൈക്ക് ഒരു സ്‌കൂട്ടറിലിടിച്ച് ടിപ്പറിനടില്‍പ്പെടുകയായിരുന്നു.

താമരശ്ശേരി ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്ക് റോഡിന്റെ എതിര്‍ ദിശയില്‍ താമരശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന എറണാകുളം സ്വദേശിയുടെ സ്‌കൂട്ടറില്‍ ഇടിച്ചശേഷം യുവാവ് ടിപ്പറിനടിയില്‍പ്പെടുകയായിരുന്നു.

സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്ര പോയി മടങ്ങുമ്പോഴാണ് നിവേദ് സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ദമ്പതികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചത്. പിന്നാലെ റോഡിലേക്ക് തെറിച്ചു വീണ നിവേദിന്റെ ദേഹത്ത് ടിപ്പറിന്റെ ടയര്‍ കയറി. നിവേദ് സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top