Section

malabari-logo-mobile

നാലുപതിറ്റാണ്ടിലെ ഏറ്റവും വലിയ തകര്‍ച്ച; ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 1.6 ശതമാനം മാത്രം

HIGHLIGHTS : The biggest collapse in forty years; India's GDP growth is only 1.6 per cent

ന്യൂഡല്‍ഹി: 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനപാദത്തില്‍ കഴിഞ്ഞ നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം വളര്‍ച്ചാപ്രകടനം രേഖപ്പെടുത്തി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ. മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ (ജിഡിപി) ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ വെറും 1.6 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 7.3 ശതമാനം നെഗറ്റീവ് വളര്‍ച്ചയാണ് ജിഡിപിയിലുണ്ടായത്. നിര്‍മാണ, സാമ്പത്തിക, റിയല്‍ എസ്റ്റേറ്റ്, പ്രൊഫഷണല്‍ സേവന മേഖലകളിലെല്ലാം നെഗറ്റീവ് വളര്‍ച്ചയാണ് ഉണ്ടായത്. നാഷണല്‍ സ്റ്റാറ്റിക്കല്‍ ഓഫീസ് തിങ്കളാഴ്ച പുറത്തുവിട്ട അന്തിമ കണക്കുകളാണ് ഇത്.

sameeksha-malabarinews

കോവിഡ് വ്യാപനവും തുടര്‍ന്ന് പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണുകളും സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ചുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2020 ജൂലൈ മുതല്‍ ആരംഭിച്ച ‘അണ്‍ലോക്ക്’ പ്രവര്‍ത്തനങ്ങളും സമ്പദ് വ്യവസ്ഥയെ മുന്നോട്ടുകൊണ്ടുപോയിട്ടില്ലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം, ജിഡിപിയില്‍ എട്ടു ശതമാനത്തിന്റെ കുറവുണ്ടാകുമെന്നാണായിരുന്നു റിസര്‍വ് ബാങ്കും സ്റ്റാറ്റിസ്റ്റിക്സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയവും പ്രവചിച്ചിരുന്നത്. മറ്റ് സാമ്പത്തിക റേറ്റിങ് ഏജന്‍സികള്‍ 7.8 വരെ ശതമാനം ഇടിവും പ്രവചിച്ചിരുന്നു.

2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇത് നാലു ശതമാനത്തിന്റെ കുറവായിരുന്നു ജിഡിപിയില്‍ ഉണ്ടായിരുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ 2020-21ന്റെ ആദ്യ പാദത്തില്‍ 24.38 ശതമാനം ഇടിവ് രേഖപ്പെടുത്തിയായിരുന്നു ഇന്ത്യയുടെ ജിഡിപി ആരംഭിച്ചത്.

ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിനുശേഷം പല മേഖലകളും വളര്‍ച്ചയിലേക്ക് തിരിച്ചെത്തിയത് ആശ്വാസകരമായിരുന്നെങ്കിലും മൂന്നാം പാദത്തില്‍ 0.5 ശതമാനവും നാലാം പാദത്തില്‍ 1.6 ശതമാനവും വളര്‍ച്ച മാത്രമായിരുന്നു നേടാനായത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!