തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ രാവിലെ അഞ്ചുമുതല്‍ ഓഴുവരെ പ്രഭാതനടത്തവും രാത്രി ഏഴു മുതല്‍ ഒമ്പതുവരെ സായാഹ്ന നടത്തവും സാമൂഹ്യ അകലം ഉള്‍പ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
- വ്യവസായ സ്ഥാപനങ്ങള്‍ക്കും ഉല്‍പാദനകേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തനാനുമതി. സേവനമേഖലയ്ക്ക് ബാധകമല്ല
- ബാങ്കുകള്‍ ധന സ്ഥാപനങ്ങള്‍ തിങ്ക്‌ള#, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകിട്ട് 5 വരെ
- ഹോട്ടല്‍, റസ്‌റ്റോറന്റുകളില്‍ പാഴ്‌സല്‍ രാവിലെ 7 മുതല്‍ രാത്രി 7.30 വരെ. ഹോമ ഡെലിവറി രാത്രി 9 വരെ
- ആവശ്യ, ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതല്‍ രാത്രി 7.30 വരെ
- പുസ്തകക്കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകിട്ട് 5 വരെ.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



