തിരൂര്‍: ബാറ്ററി മോഷ്ടാക്കളും, തൊണ്ടി വാങ്ങിയ ആളുംപിടിയില്‍. പൊന്മുണ്ടം സ്വദേശി പാലക്കപ്പറമ്പില്‍ ജബ്ബാര്‍ (30), കല്‍പകഞ്ചേരി സ്വദേശി മുണ്ടില്‍ മുഹമ്മദ് ആദില്‍ സുല്‍ത്താന്‍ (18) എന്നിവരെ ആണ് ബാറ്ററി മോഷണത്തിന് അറസ്റ്റ് ചെയ്തത് . കളവു മുതല്‍ വാങ്ങിയ ആക്രികടയുടെ ഉടമ കൊടിഞ്ഞി സ്വദേശി പരിതോളി സലാം (50) എന്നയാളെയും അറസ്റ്റ് ചെയ്തു.
ഒഴുര്‍ ഹാജിപ്പടി എന്ന സ്ഥലത്തു നിന്നും ഷാടോ ഡിസൈന്‍സ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ലോറി യുടെ ബാറ്ററി കളവു ചെയ്യാന്‍ ശ്രമിച്ച 2 പേരെയും ഇവരില്‍ നിന്നും ബാറ്ററി സ്ഥിരമായി വാങ്ങുന്ന എടരിക്കോടുള്ള ആക്രി കടയുടെ ഉടമസ്ഥനെയുമാണ് താനൂര്‍ ഡി വൈ എസ് പി ബെന്നി വി വി യുടെ നിര്‍ദേശപ്രകാരം താനൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ജീവന്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
25.4/23 തീയതി ഒഴുര്‍ ഹാജിപ്പടി എന്ന സ്ഥലത്തുനിന്നും പുലര്‍ച്ചെ 3.30 ന് ബാറ്ററി മോഷണം ചെയ്യാന്‍ ശ്രമിച്ച പ്രതികളെ നാട്ടുകാര്‍ തടഞ്ഞു വെക്കുകയായിരുന്നു. തുടര്‍ന്നു താനൂര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ കല്‍പകഞ്ചേരി താനൂര്‍ തിരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്നും നിരവധി വാഹനങ്ങളുടെ ബാറ്ററികള്‍ മോഷ്ടിച്ചത് തെളിഞ്ഞതായി പോലീസ് അറിയിച്ചു.
പ്രതികള്‍ സ്ഥിരമായി ബാറ്ററി മോഷണം നടത്തി എടരിക്കോട് ഉള്ള ആക്രി കടയിലാണ് വില്‍പ്പന നടത്തുന്നത്. താനൂര്‍ പോലീസ് എടരിക്കോട് ഉള്ള കടയില്‍ നിന്നും ബാറ്ററികള്‍ കണ്ടെടുത്തു. കളവു മുതല്‍ വാങ്ങിയ ആക്രികടയുടെ ഉടമസ്ഥനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



