പരപ്പനങ്ങാടിയില്‍ യുവാവിനെ ആക്രമിച്ച് പണം തട്ടിയെടുത്ത പ്രതികള്‍ പിടിയില്‍; കെ എസ് എഫ് ഇയിലെ മോഷണശ്രമത്തിന് പിന്നിലും ഈ പ്രതികള്‍

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ യുവാവിനെ ആക്രമിച്ചു പണം തട്ടിയെടുത്ത കേസിലെ പ്രതികള്‍ അറസ്റ്റില്‍. പൗറാജിന്റെ പുരക്കല്‍ മുഹമ്മദ് ഹര്‍ഷിദ്(19) , മാപ്പോയില്‍ മുഹമ്മദ് നിഹാദ് (19) എന്നിവരാണ് അറസ്റ്റിലായത്. 25-04-2023 തീയതി രാത്രി 8:30 മണിക്ക് റെയില്‍വേ ക്രോസ് ചെയ്ത് പോവുകയായിരുന്ന അഡ്വക്കേറ്റ് ക്ലാര്‍ക്ക് കൂടിയായ റിജീഷ് എന്നയാളെ ആക്രമിച്ച് 22,000 രൂപ തട്ടിയെടുത്തിരുന്നു. തുടര്‍ന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസ് ന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നടത്തിയിട്ടുള്ള അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

തിരൂര്‍ ഡിവൈഎസ്പി വിവി ബെന്നിയുടെ നേതൃത്വത്തിലുള്ള താനൂര്‍ ഡാന്‍സഫ് സ്‌ക്വാഡും പരപ്പനങ്ങാടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജിനേഷ് കെ ജെ യുടെ നേതൃത്വത്തില്‍ പരപ്പനങ്ങാടി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ ആര്‍ യു, സിവില്‍ പോലീസ് ഓഫീസര്‍മാരായ രഞ്ജിത്ത്,മുജീബ് റഹ്‌മാന്‍,അഭിലാഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത് .

പ്രതികളെ ചോദ്യം ചെയ്തതില്‍ 21-04-23 തീയതിയില്‍ പരപ്പനങ്ങാടി ടൗണില്‍ ഉള്ള കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസിന്റെ ശാഖയുടെ ഷട്ടര്‍ പൊളിച്ച് മോഷണശ്രമം നടത്തിയതും ഇവരാണെന്ന് മനസ്സിലാതായി പോലീസ് അറിയിച്ചു. ഇവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുമെന്നും മറ്റു കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും നിലവിലെ കേസുകളില്‍ വേറെ ആരെങ്കിലും കൂടെ ഉണ്ടോ എന്നും അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top