തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍സംസ്ഥാനത്ത് നിലനില്‍ക്കുന്ന നിരോധനാജ്ഞയുടെ കാലാവധി ഇന്ന് അവസാനിക്കും. രോഗവ്യാപനം കുറവുള്ള തിരുവന്തപുരം ഉള്‍പ്പെടെ മിക്ക ജില്ലകളിലും നിരോധനാജ്ഞ നീട്ടാന്‍ സാധ്യതയില്ലെന്നാണ് സൂചന.
കൊവിഡ് വ്യാപനം രൂക്ഷമായിട്ടുള്ള ജില്ലകളില്‍ ജില്ലാകളക്ടര്‍മാരോട് തീരുമാനമെടുക്കാനാണ് നിര്‍ദേശം.തദ്ദേശ തിരഞ്ഞെടുപ്പ് പരിഗണിച്ചും സാധ്യമായ ജില്ലകളിലെല്ലാം തന്നെ നിരോധനാജ്ഞ അവസാനിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.
നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി നിയമലംഘങ്ങള്‍ക്കുള്ള പഴികുത്തനെ വര്‍ധിപ്പിച്ചിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




