ശിശുദിനത്തില്‍ കുട്ടികള്‍ക്ക് ജനസേവമിഷന്‍ പരപ്പനങ്ങാടിയുടെ സമ്മാനം

പരപ്പനങ്ങാടി : ശിശുദിനത്തില്‍ പരപ്പനങ്ങാടി ജനസേവ മിഷന്‍ കുട്ടികള്‍ക്ക് ജഴ്‌സി സമ്മാനിച്ചു. കായിക രംഗത്ത് പുതിയ തലമുറയിലെ കുട്ടികളെ വാര്‍ത്തെടുക്കുന്നതിനായി പരപ്പനങ്ങാടി ചുടലപ്പറമ്പ് കേന്ദ്രീകരിച്ച് രൂപീകരിച്ച പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബിലെ കൂട്ടികള്‍ക്കാണ് ജനസേവ ചീഫ് ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. ശാക്കിര്‍ യു. കെയാണ് ജഴ്‌സി വിതരണം ചെയ്തത്.

ക്ലബ്ബിന്റെ സ്ഥാപക സെക്രട്ടറി ഉണ്ണികൃഷ്ണന്‍ കേലച്ചന്‍കണ്ടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ക്ലബ്ബിലെ മറ്റ് മെമ്പര്‍മാരായ കടവത്ത് സൈതലവി , അഡ്വ: റഷീദ് പരപ്പനങ്ങാടി, ഗഫൂര്‍ കുഞ്ഞാവാസ്, രതീഷ്. വിപി, അബ്ദുള്‍ അനീഷ്. കെ, ഭക്തവത്സന്‍. ടി. കെ , റഹ്മത്ത് . വിപി, ബിജേഷ്. ടി പി, ചീഫ് കോച്ച് കെ. ടി വിനോദ്, അസിസ്റ്റന്റ് കോച്ച് ഉനൈസ്, ഫാഹിസ് എന്നിവരും പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top