പരപ്പനങ്ങാടി ബി.ഇ.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ വാര്‍ഷിക കായികമേളയ്ക്ക് തുടക്കമായി

HIGHLIGHTS : The annual sports festival of Parappanangadi BEM Higher Secondary School has begun.

പരപ്പനങ്ങാടി: പരപ്പനങ്ങാടി ബി.ഇ.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ വാര്‍ഷിക കായികമേളയ്ക്ക് ഉജ്ജ്വല തുടക്കം. മുന്‍ കേരള പൊലീസ് ഫുട്‌ബോള്‍ താരവും സ്‌കൂളിന്റെ പൂര്‍വ വിദ്യാര്‍ത്ഥിയുമായ കെ. ടി. വിനോദ് കായികമേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

ബി.ഇ.എം. സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ സുവര്‍ണലത ഗോഡ്കര്‍ സ്വാഗതം ആശംസിച്ചു.
പി.ടിഎ വൈസ് പ്രസിഡന്റ് നൗഫല്‍ ഇല്യാന്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ഫിസ്റ്റ്ബോള്‍ മത്സരത്തില്‍ സില്‍വര്‍ മെഡല്‍ നേടിയ സ്‌കൂളിന്റെ പൂര്‍വ വിദ്യാര്‍ത്ഥി മുഹമ്മദ് സിനാനെ ചടങ്ങില്‍ ആദരിച്ചു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ അബ്ദുള്‍ നാസര്‍, സ്റ്റാഫ് സെക്രട്ടറി ലിപ്‌സന്‍ എം, കായിക അധ്യാപിക നിവ്യ ടോള്‍മ,ശ്രീമതി ജൂബില ടീച്ചര്‍ ഹേമ ടീച്ചര്‍ എന്നിവര്‍ നേതൃത്വം വഹിച്ചു. ഹെഡ്മിസ്ട്രസ് ആന്‍സി ജോര്‍ജ് നന്ദി പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!