
പരപ്പനങ്ങാടി:പരപ്പനങ്ങാടിയില്‍ തെരുവുനായകള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് തുടക്കമായി. പരപ്പനങ്ങാടി നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ ബി പി ഷാഹിദയുടെ അദ്ധ്യക്ഷതയില്‍ നഗരസഭ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സന്മാരായ സീനത്ത് ആലിബാപ്പു, ഖൈറുന്നിസ താഹിര്‍, സി നിസാര്‍ അഹമ്മദ്, കൗണ്‍സിലര്‍മാരായ അസീസ് കൂളത്ത്, കോയ അജ്യേരകത്ത്, ജുബൈരിയ കുന്നുമ്മല്‍ എന്നിവര്‍ സംസാരിച്ചു. ഡോ.മുരളി.കെ.വി, വെറ്ററിനറിസര്‍ജന്‍ പദ്ധതി വിശദീകരിച്ചു.
പരപ്പനങ്ങാടി നഗരസഭയിലെ എല്ലാ തെരുവു നായകള്‍ക്കും പേവിഷ പ്രതിരോധ വാക്‌സിന്‍ നല്കുന്നു.അനിമല്‍ റെസ്‌ക്യൂ ഫോഴ്‌സിലെ ഷഫീക്കിന്റെ നേതൃത്വത്തില്‍ നായകളെ വല ഉപയോഗിച്ച് പിടിച്ച് ലൈവ്‌സ്റ്റോക്ക് ഇന്‍സ് പെക്ടര്‍മാരായ സമിത, മേഘ .പി.കെ എന്നിവര്‍ 165 നായകള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കി .
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



