വനിതാ ശിശു വികസന വകുപ്പിന്റെ പോഷണമാസാചരണത്തിന് തുടക്കമായി

വനിത ശിശുവികസനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പോഷണമാസാചരണത്തിന് തുടക്കമായി. സെപ്തംബര്‍ 17 മുതല്‍ ഒക്ടോബര്‍ 16 വരെയാണ് ഈ വര്‍ഷത്തെ പോഷണമാസചരണം സംഘടിപ്പിക്കുന്നത്.
ആരോഗ്യകരമായ ഭക്ഷണശീലങ്ങളിലൂടെ അമിതവണ്ണം ഒഴിവാക്കുക, ഇ സി സി ഇ, ശിശു പരിചരണം, ശിശുപരിചരണത്തിലും കുടുംബത്തില്‍ ആരോഗ്യകരമായ ഭക്ഷണശീലം വളര്‍ത്തിയെടുക്കുന്നതിലും പുരുഷന്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുക എന്നിവയാണ് പോഷണമാസാചരണത്തിന്റെ ലക്ഷ്യം. ജില്ലയിലെ 3808 അങ്കണവാടികളിലുമായി സിഗ്‌നേച്ചര്‍ ക്യാംപയിന്‍, പ്രശ്‌നോത്തരി, ബോധവല്‍ക്കരണക്ലാസ് എന്നിങ്ങനെ വിവിധ പ്രവര്‍ത്തനങ്ങള്‍ നടക്കും.

പോഷണമാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജി എച്ച് എസ് എസ് മങ്കടയില്‍ മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി ടി അബ്ദുള്‍ കരീം നിര്‍വഹിച്ചു. കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അബ്ദുള്‍ മാജി, ആല്യങ്ങല്‍ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ടി സൈഫുദ്ദീന്‍, ഡയറ്റീഷ്യന്‍ കെ എസ് ടിന്റു, ഐ സി ഡി എസ് പ്രോഗ്രാം ഓഫീസര്‍ ടി എന്‍ ധന്യ, സി ഡി പി ഒ പത്മാവതി, എച്ച് എം നാദിറ,ഐ സി ഡി എസ് സൂപ്പര്‍വൈസര്‍മാരായ ഷിഫ,റാണി, ഡി പി എ ഹരിദാസ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top