Section

malabari-logo-mobile

മൂന്നാം തരംഗത്തിന്റെ വ്യാപനത്തോത് കുറയുന്നു; ഹ്രസ്വകാലത്തേക്ക് വരുന്ന പ്രവാസികള്‍ക്ക് ക്വാറന്റീന്‍ വേണ്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

HIGHLIGHTS : The amplitude of the third wave decreases; No need for quarantine for short-term expatriates: Health Minister Veena George

തിരുവനന്തപുരം: ഹ്രസ്വ സന്ദര്‍ശനത്തിനെത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റീന്‍ ഒഴിവാക്കി. ഏഴ് ദിവസത്തില്‍ താഴെയുള്ള ആവശ്യങ്ങള്‍ക്കായി വരുന്ന പ്രവാസികള്‍ക്ക് ക്വാറന്റീന്‍ വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ വ്യാപനത്തോത് കുറയുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഈ ആഴ്ച വ്യാപനത്തോത് പതിനാറ് ശതമാനായി കുറഞ്ഞെന്ന് മന്ത്രി വ്യക്തമാക്കി.

ഹ്രസ്വ കാലത്തേക്ക് വരുന്നവര്‍ കേന്ദ്ര മാര്‍ഗ നിര്‍ദേശ പ്രകാരം പരിശോധന നടത്തണം. ആരോഗ്യ പ്രവര്‍ത്തകര്‍ എന്‍ 95 മാസ്‌ക്, പി പി ഇ കിറ്റ് തുടങ്ങിയവ ഉറപ്പാക്കണെമന്നും മന്ത്രി നിര്‍ദേശിച്ചു.പാലിയേറ്റിവ് കെയര്‍ പരിചരണം ഉറപ്പാക്കുന്നതിന് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

sameeksha-malabarinews

കോവിഡ് സാഹചര്യത്തില്‍ സന്നദ്ധ സംഘടനകള്‍ നടത്തുന്ന പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളുടെ സഹകരണം കൂടി ഉറപ്പാക്കി രോഗീ പരിചരണം മെച്ചപ്പെടുത്തുന്നതിന് യോഗം കൂടിയിരുന്നു. സര്‍ക്കാര്‍, സന്നദ്ധ മേഖലയിലുള്ള ധാരാളം പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍ നിലവില്‍ കോവിഡ് രോഗികള്‍ക്ക് വീടുകളില്‍ തന്നെ പരിചരണം നല്‍കുന്നുണ്ട്. ഗുരുതരമല്ലാത്ത പാലിയേറ്റീവ് രോഗികളെ ആശുപത്രികളിലേക്ക് മാറ്റാതെ വീടുകളില്‍ പോയി ശാസ്ത്രീയമായ പരിചരണം നല്‍കുവാന്‍ എല്ലാ യൂണിറ്റുകളള്‍ക്കും കഴിയണം. സന്നദ്ധ സംഘടനകളുടേയും പ്രവര്‍ത്തകരുടേയും യോഗത്തില്‍ ആരോഗ്യമന്ത്രി ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിരുന്നു.

സന്നദ്ധമേഖലയില്‍ പ്രവര്‍ത്തിക്കുന്ന നഴ്സുമാര്‍ക്കും വോളന്റിയര്‍മാര്‍ക്കും കോവിഡ് രോഗികളുടെ പരിചരണത്തില്‍ പരിശീലനം നല്‍കിവരുന്നു. മുഴുവന്‍ നഴ്സുമാര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും പരിശീലനം ലഭിച്ചു എന്നുറപ്പാക്കണം. രോഗികളുടെ ചികിത്സക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ അതാതു ജില്ലയിലെ ഡോക്ടര്‍മാര്‍ക്ക് ഫോണ്‍ മുഖാന്തരം നല്‍കുവാന്‍ കഴിയും. ഇ-സഞ്ജീവിനി പ്ലാറ്റഫോമും ഉപയോഗപ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!