റോഡില്‍ ഓടിക്കൊണ്ടിരുന്ന റോഡ് റോളറിന്റെ ചക്രം ഊരിത്തെറിച്ചു

കോഴിക്കോട്: കോഴിക്കോട്  ആയഞ്ചേരി വില്യാപ്പള്ളി റോഡില്‍ ഓടിക്കൊണ്ടിരിക്കെ റോഡ് റോളറിന്റെ ചക്രം ഊരിത്തെറിച്ചു.

കുറിച്ചാം വള്ളി താഴെ ഭാഗത്ത് കൂടി പോവുകയായിരുന്ന റോഡ് റോളറിന്റെ ചക്രമാണ് ഊരിത്തെറിച്ചത്. വലിയ ശബ്ദത്തോടെ ഊരിത്തെറിച്ച ചക്രം 25 മീറ്ററിലധികം റോഡിലൂടെ ഉരുണ്ടു നീങ്ങുകയായിരുന്നു. ഇതിന് ശേഷമാണ് ചക്രം നിലത്ത് വീണത്.

ഈ സമയത്ത് റോഡില്‍ മറ്റ് വാഹനങ്ങളോ കാല്‍നടക്കാരോ ഉണ്ടാവാതിരുന്നതിനാല്‍ വലിയ അപകടമാണ് വഴിമാറിയത്. റോഡ് റോളറില്‍ നിന്ന് ടയര്‍ ഊരിത്തെറിച്ചതിന്റെ കാരണം വ്യക്തമല്ല.

Share news
error: Content is protected !!
Scroll to Top