മഞ്ചേരിയില്‍ 15 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

മലപ്പുറം: മഞ്ചേരിയില്‍ വില്‍പ്പനക്കായി കാറില്‍ കൊണ്ടുവന്ന 15 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. ആനക്കയം ചേപ്പൂര്‍ സ്വദേശി സാദിഖലിയെയാണ് മഞ്ചേരി കോഴിക്കോട് റോഡിലെ മലബാര്‍ ജ്വല്ലറിക്ക് സമീപം വെച്ച് ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ പിടികൂടിയത്.

മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനലായിരുന്നു അറസ്റ്റ്.

മലപ്പുറം ഡിവൈഎസ്പി പി എം പ്രദീപ് കുമാറിന്റെ നിര്‍ദേശാനുസരണം മഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ സി അലവിയുടെ നേതൃത്വത്തില്‍ എസ്‌ഐമാരായ രാജേന്ദ്രന്‍ നായര്‍, ഷാജിലാല്‍, ജില്ലാ ആന്റി നര്‍കോട്ടിക് ടീം അംഗങ്ങളായ എന്‍ കെ ദിനേഷ്, പി മുഹമ്മദ് സലീം, പി സവാദ്, ഹരിലാല്‍, എം പി ലിജിന്‍, അരുണ്‍, ഷാനില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്‌.

Share news
error: Content is protected !!
Scroll to Top