സംസ്ഥാനസര്‍ക്കാറിന്റെ ഇച്ഛാശക്തിയുടെ തെളിവാണ് കരിപ്പൂര്‍ വിമാനത്താവള ഭൂമി ഏറ്റെടുക്കല്‍ -മന്ത്രി വി.അബ്ദുറഹ്‌മാന്‍.

കൊണ്ടോട്ടി:മലബാറിന്റെ വികസന ചരിത്രത്തില്‍ എന്നും തങ്കലിപികളില്‍ എഴുതി ചേര്‍ക്കുന്ന വികസന പ്രവര്‍ത്തനമാണ് കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുത്ത് നല്‍കിയതിലൂടെ സര്‍ക്കാര്‍ നടപ്പാക്കിയത്. സംസ്ഥാന സര്‍ക്കാറിന്റെയും മുഖ്യമന്ത്രിയുടെയും ഇച്ഛാശക്തിയുടെ തെളിവാണിതെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍. കൊണ്ടോട്ടി മണ്ഡലത്തിലെ നവകേരള സദസില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലബാറില്‍ ഏറ്റവും അധികം പ്രവാസികള്‍ ആശ്രയിക്കുന്ന കരിപ്പൂര്‍ വിമാനത്താവളത്തെ വലിയ വിമാനങ്ങളിറങ്ങുന്ന അന്താരാഷ്ട്ര വിമത്താവളമായി നിലനിര്‍ത്താന്‍
റണ്‍വേ ആന്റ് സേഫ്റ്റി ഏരിയ ദീര്‍ഘിപ്പിക്കുക (റസ) അനിവാര്യമായിരുന്നു. പൊതു ജന പങ്കാളിത്തത്തോടെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടേയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ എട്ട് മാസങ്ങള്‍ കൊണ്ടാണ് ഭൂമി ഏറ്റെടുത്ത് ഏവിയേഷന്‍ മന്ത്രാലയത്തിന് കൈമാറിയത്. ഇത് സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമാണ്. ഭൂമി ഏറ്റെടുക്കുന്നതില്‍ സംസ്ഥാനത്ത് നടപ്പിലാക്കിയ ഏറ്റവും വലിയ പാക്കേജാണ് കരിപ്പൂരില്‍ നടപ്പാക്കിയത്.
സര്‍ക്കാറിന്റെ ഈ അഭിനന്തനാര്‍ഹ നേട്ടത്തിലൂടെ മലബാറിന്റെ തീര്‍ത്ഥാട സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കിയ ഹജ്ജ് പുറപ്പെടല്‍ കേന്ദ്രം കരിപ്പൂരില്‍ നില നിര്‍ത്താനും സര്‍ക്കാറിന് സാധിച്ചു.

വിമാനത്താവള വികസനത്തിനായി പള്ളിക്കല്‍,നെടിയിരുപ്പ് വില്ലേജുകളിലായ് 12.48 ഏക്കര്‍ ഭൂമിയാണ് സംസ്ഥാന സര്‍ക്കാര്‍ വിമാനത്താവള അതോറിറ്റിക്ക് ഏറ്റെടുത്തു നല്‍കിയത്.

76 കുടുംബങ്ങള്‍ക്കായി 72.85 കോടി രൂപ.നഷ്ടപരിഹാര തുകയായ് സര്‍ക്കാര്‍ വിതരണം ചെയ്തു.

76 ഭൂവുടമസ്ഥരില്‍ 28 പേര്‍ക്ക് ഭൂമിയും 11 പേര്‍ക്ക് മറ്റു നിര്‍മ്മിതികളും 32 കുടുംബങ്ങള്‍ക്ക് വീട് ഉള്‍പ്പെടെയുള്ള വസ്തുക്കളും 5 പേര്‍ക്ക് മറ്റ് കെട്ടിടങ്ങളും ഭൂമി ഏറ്റെടുക്കലില്‍ നഷ്ടപ്പെടുന്നുണ്ട്. 52 കുടുംബങ്ങള്‍ക്ക് പുനരധിവാസ പാക്കേജിലൂടെ ഓരോ കുടുംബങ്ങള്‍ക്കും 3.56 കോടി രൂപ സര്‍ക്കാര്‍ കൈമാറി

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും കക്ഷി രാഷ്ട്രീയം പരിഗണിക്കാതെയുള്ള വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ളത്. കൊണ്ടോട്ടിയിലും എം.എല്‍ എ ആവശ്യപ്പെട്ട എല്ലാ വികസന പദ്ധതികളും നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ട്. 600 കോടിക്ക് മുകളില്‍ വികസനം മണ്ഡലത്തില്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കിയിട്ടുണ്ട്.
മലപ്പുറം ജില്ലയില്‍ മാത്രം വിദ്യഭ്യാസ സ്ഥാപനങ്ങളുടെ വികസനത്തിന് 725 കോടി രൂപയാണ് നല്‍കിയിട്ടുള്ളത്. ശുദ്ധജല വിതരണത്തിന് കിഫ് ബി വഴി 108 കോടിയും , ചീക്കോട് പദ്ധതി പൂര്‍ത്തീകരണ ഘട്ടത്തിലുമാണ്. എല്ലാ രംഗങ്ങളിലും മുന്നേറ്റം നടത്തുന്ന ജില്ലയാണ് മലപ്പുറമെന്നും മന്ത്രി പറഞ്ഞു.

Share news
error: Content is protected !!
Scroll to Top