ഭിന്നശേഷിക്കാരിയെ ബലാത്സംഗത്തിനിരയാക്കിയ പ്രതികള്‍ റിമാന്‍ഡില്‍

പേരാമ്പ്ര: ഭിന്നശേഷിക്കാരിയായ വിദ്യാര്‍ഥിനിയെ മലപ്പുറം പരപ്പനങ്ങാടിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പിടിയിലായ പ്രതികളെ പേരാമ്പ്ര കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. പരപ്പനങ്ങാടി നെടുവ സ്വദേശികളായ തയ്യില്‍ വീട്ടില്‍ പുത്തരിക്കല്‍ മുനീര്‍ (41), അലിക്കാനകത്ത് സഹീര്‍ (31), പള്ളിക്കല്‍ പ്രജീഷ് (41) എന്നിവരാണ് റിമാന്‍ഡിലായത്.

പേരാമ്പ്രയിലെ സ്വകാര്യകോളേജിലെ ബിരുദ വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്. 21ന് കാണാതായ പത്തൊമ്പതുകാരിയെ 23ന് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. പേരാമ്പ്ര പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൂട്ടബലാത്സംഗത്തിന്റെ വിവരം പുറത്തറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പരപ്പനങ്ങാടി കടപുറം സ്വദേശി അനസിനെ കൂടി പിടികിട്ടാനുണ്ട്.

യുവതി ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കണ്ണൂര്‍ കല്ലിക്കണ്ടി സ്വദേശി അനസിനെ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഇയാള്‍ക്കെതിരെ യുവതി പരാതിയോ ഒന്നും ഉന്നയിക്കാത്ത സാഹചര്യത്തിലാണ് വിട്ടയച്ചതെന്ന് പൊലിസ് പറഞ്ഞു. റിമാന്‍ഡിലുള്ള പ്രതികളെ പരപ്പനങ്ങാടി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്തും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top