ഋഷഭ് പന്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു;താരത്തിന് ഗുരുതര പരിക്ക്

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്ത് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ കാറിന് തീ പിടിക്കുകയായിരുന്നു. താരത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഡല്‍ഹിയിലെ വീട്ടിലേക്ക് വരുന്ന വഴി ഉത്തരാഖണ്ഡില്‍ വെച്ചാണ് അപകടം സംഭവിച്ചത്.

പരിക്കേറ്റ താരത്തെ ആദ്യം റൂര്‍കിലെ സക്ഷം ആശുപത്രിയിലും ഇവിടെ നിന്ന് ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയിലേക്കും മാറ്റി.

നിലവില്‍ ഋഷഭ് പന്ത് അപകടനില തരണം ചെയ്തതായി വി വി ലക്ഷ്മണ ട്വീറ്റ് ചെയ്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top