Section

malabari-logo-mobile

62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊല്ലത്ത് തിരിതെളിയും

HIGHLIGHTS : The 62nd State School Arts Festival will be lit up in Kollam today

62-ാംമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊല്ലത്ത് തിരിതെളിയും. ആശ്രാമം മൈതാനത്ത് രാവിലെ10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസതൊഴില്‍ വകുപ്പ് മന്ത്രി വിശിവന്‍കുട്ടി അധ്യക്ഷനാകും. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍, റവന്യൂഭവന നിര്‍മ്മാണ വകുപ്പ്മന്ത്രി കെ രാജന്‍ , ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി, ഗതാഗത വകുപ്പ് മന്ത്രി കെ ബിഗണേഷ് കുമാര്‍, പൊതുമരാമത്ത്ടൂറിസം വകുപ്പ് മന്ത്രി പി മുഹമ്മദ് റിയാസ്, സിനിമാനടി നിഖില വിമല്‍തുടങ്ങിയവരാണ് മുഖ്യാതിഥികള്‍.

രാവിലെ ഒന്‍പതിന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് പതാക ഉയര്‍ത്തും. തുടര്‍ന്ന് ഗോത്രകലാവിഷ്‌കാരവും ഭിന്നശേഷികുട്ടികളുടെ കലാവിരുന്ന്, സിനിമാനടി ആശാ ശരത്തും സ്‌കൂള്‍ വിദ്യാര്‍ഥികളുംഅവതരിപ്പിക്കുന്ന സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്‌കാരവും. സ്വാഗതഗാനരചന, നൃത്താവിഷ്‌കാരം, ലോഗോ, കൊടിമരം എന്നിവ തയ്യാറാക്കിയവരെ ആദരിക്കും. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന കലോത്സവം ജനുവരിഎട്ടിന് വൈകിട്ട് അഞ്ച് മണിക്ക് സമാപിക്കും. സമാപന ചടങ്ങിൽ നടൻ മമ്മൂട്ടി മുഖ്യാതിഥിയാകും.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary : The 62nd State School Arts Festival will be lit up in Kollam today
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!