പാലുകാച്ചല്‍ ചടങ്ങിനെത്തിയ 55കാരന്‍ തിളച്ച പായസത്തില്‍ വീണു

HIGHLIGHTS : The 55-year-old fell into the boiling 'payasa' while attending the milking ceremony

ഇടുക്കി: സഹോദരിയുടെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനെത്തിയ 55കാരന് തിളച്ച പായസത്തില്‍ വീണ് പൊള്ളലേറ്റു. മൂലമറ്റം ലക്ഷംവീട് കോളനി പോട്ടേപറമ്പില്‍ അജിക്കാണ് (55) പൊള്ളലേറ്റത്. തിരുവോണ നാളില്‍ പകല്‍ 12ഓടെ വണ്ണപ്പുറം കമ്പകക്കാനത്താണ് സംഭവം.

ഒരു മാസം മുമ്പാണ് അജിയുടെ സഹോദരി ഇവിടെ വീട് വാങ്ങിയത്. പുതുക്കിപ്പണിതതിന് ശേഷം ഓണത്തിന് പാലുകാച്ചല്‍ നടത്തി താമസം തുടങ്ങാന്‍ ഇരിക്കുകയായിരുന്നു. പാലുകാച്ചലിന് ശേഷമുള്ള സദ്യയ്ക്കായി തയ്യാറാക്കിയ പായസം വാങ്ങിവയ്ക്കുന്നതിനിടയില്‍ അജി വാര്‍പ്പിലേക്ക് കാല്‍വഴുതി വീഴുകയായിരുന്നു. 60 ശതമാനത്തിലേറെ പൊള്ളലേറ്റു.

sameeksha-malabarinews

തൊടുപുഴയിലെയും എറണാകുളത്തെയും സ്വകാര്യ ആശുപത്രികളിലും അടിമാലിയിലെ പാരമ്പര്യ ചികിത്സകന്റെയടുക്കലും എത്തിച്ചു. കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!