HIGHLIGHTS : A herd of wildebeests descended on the inhabited area: widespread destruction of crops
മുക്കം: തിരുവമ്പാടി പഞ്ചായത്തിലെ മേലെ പൊന്നാങ്കയത്ത് ജനവാസ മേഖലയില്‍ വീണ്ടും കാട്ടാനക്കൂട്ട മിറങ്ങി. കൃഷിയിടങ്ങളിലെത്തിയ ആനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. കഴിഞ്ഞ ദിവസം പു ലര്‍ച്ചെ ഇറങ്ങിയ ആനക്കുട്ടം മണിക്കൊമ്പില്‍ ജെയ്സന്റെ വീ ട്ടുവളപ്പിലെ കായ്ഫലമുള്ള തെങ്ങ് പിഴുതെടുത്തു. പേണ്ടാന ത്ത് ബിനുവിന്റെ മുപ്പതോളം വാഴ കള്‍ നശിപ്പിച്ചു. പറമ്പാകെ ചവി ട്ടിമെതിച്ചു. ആനക്കൂട്ടമെത്തിയത് നാട്ടുകാരെ ഭീതിയിലാക്കി.
കഴിഞ്ഞ വര്‍ഷവും ഇതേ സീ സണില്‍ മേഖലയില്‍ കാട്ടാന
യെത്തി വ്യാപകമായി കൃഷി നശി പ്പിച്ചിരുന്നു. എടമന പറമ്പില്‍ ജോര്‍ജിന്റെ വാഴ, തെങ്ങ്, വട്ട ത്തുണ്ടത്തില്‍ ജിഷാല്‍ തമ്പിയു ടെ കമുക്, ജാതി, വാഴ, തെങ്ങ്, അമ്പലവേലില്‍ സാബുവിന്റെ വാഴ, ജാതി തുടങ്ങിയ വിളകള്‍ നശിപ്പിച്ചിരുന്നു.
വനമേഖലയോട് ചേര്‍ന്ന് സ്ഥാപിച്ചിരുന്ന സൗരോര്‍ജവേ ലികള്‍ പലയിടത്തും കാട്ടാനകള്‍ ചവിട്ടിപ്പൊളിച്ചു. താമരശേരി ഫോറസ്റ്റ് റെയ്ഞ്ചിന് കീഴിലുളള തിരുവമ്പാടി നായരുകൊല്ലി സെക്ഷനില്‍പ്പെടുന്ന കാടോ ത്തികുന്ന് വനമേഖലയോട് ചേര്‍ ന്ന പ്രദേശമാണിത്. ബീറ്റ് ഫോറ സ്റ്റ് ഓഫീസര്‍ വി രേഷ, വാച്ചര്‍ രാ ജുഎന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു