കടലുണ്ടി തപസ്യ കലാ സാഹിത്യവേദിയുടെ 36-ാമത് നവരാത്രി സംഗീതോത്സവത്തിന് കടലുണ്ടിയിൽ തുടക്കമായി

കടലുണ്ടി:മൂന്നു ദിവസം നീണ്ടു നിൽക്കുന്ന സംഗീതോത്സവം സംഗീത സംവിധായകൻ ബേണി ഇഗ്നേഷ്യസ് ഉദ്ഘാടനം ‘ ചെയ്തു. കവി പ്രൊഫസർ വി. മധുസൂദനൻ നായർ ചടങ്ങിൽ മുഖ്യാതിഥിയായി.

സ്വാഗത സംഘം ചെയർമാൻ കോട്ടാക്കളത്തിൽ കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ആദരണ സദസ്സിൽ ലഫ്റ്റനൻ്റ് കേണൽ എൻ. നാരായണൻ, സിനിമ കലാ സംവിധായകൻ നാഥൻ മണ്ണൂർ, കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗം അനൂപ് കുന്നത്ത്, ഡോ: എം.വി. മുഹമ്മദ് ഷിയാസ്, പ്രവാസി വ്യവസായി ഓലശ്ശേരി ശശീധരൻ, അദ്ധ്യാപിക പി.ടി,ദേവി എന്നിവരെ ഉപഹാരം നൽകി ആദരിച്ചു.

സംഗീതജ്ഞൻ ഹരിപ്പാട് കെ.പി.എൻ.പിള്ള, തപസ്യ സംസ്ഥാന സെക്രട്ടറി പി.ആർ. രമിളാദേവി, കുപ്പാട്ട് വാസുദേവൻ, സി.വി.ബാവ, തപസ്യ ജില്ല പ്രസിഡണ്ട് ജിതിനം രാധാകൃഷ്ണൻ, എ.പി. ജ്യോതി തുടങ്ങിയവർ സംസാരിച്ചു.

കൃഷ്ണകുമാർ മുതുകാട്ടിൽ സ്വാഗതവും മോഹൻ ദാസ് പാലക്കാടൻ നന്ദിയും പറഞ്ഞു.

തുടർന്ന് പ്രശസ്ത സംഗീതജ്ഞൻ ഹരിപ്പാട് കെ.പി. എൻ പിള്ളയുടെ സംഗീത കച്ചേരി അങ്ങേറി.

ബുധനാഴ്ച രാവിലെ ശാസ്ത്രീയ സംഗീത മത്സരം, സംഗീത സദസ്സ്, തപസ്യ സംഗീത വിദ്യാർത്ഥികളുടെ ഗാനമേള, വൈകുന്നേരം 7 മണിക്ക് ആനന്ദ് ഭൈരവ് ശർമ്മ നയിക്കുന്ന ആനന്ദ ഗീതം പരിപാടി നടക്കും

വിജയ ദശമി ദിനത്തിൽ എഴുത്തിനിരുത്ത്, ലളിതഗാന മത്സരം , സംഗീത ക്ലാസ് ആരംഭം, സംഗീതാരാധന, സമാപന സമ്മേളനം, നിളാതീരം – സംഗീത വിരുന്ന് എന്നിവ നടക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top