HIGHLIGHTS : The 19th Asian Games begins today in Hangzhou
19-ാം ഏഷ്യന്‍ ഗെയിംസിന് ചൈനയിലെ ഹാങ്ചൗവില്‍ ഇന്ന് തുടക്കം കുറിക്കും. താമരയുടെ ആകൃതിയിലുള്ള ഹാങ്ചൗ ഒളിമ്പിക്‌സ് സ്‌പോര്‍ട്‌സ് സെന്റര്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് അഞ്ചരയ്ക്കാണ് ഉദ്ഘാടനം. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് മുഖ്യാതിഥിയാകും. ഇന്ത്യന്‍ സമയം വൈകിട്ട് 5.30ന് തുടങ്ങുന്ന മഹാമേളയുടെ ഉദ്ഘാടന പരിപാടികള്‍ രാജ്യത്ത് തത്സമയം സംപ്രേഷണം ചെയ്യും.
2018ല്‍ ഫുട്‌ബോള്‍ സ്റ്റേഡിയമെന്ന നിലയിലാണ് ബിഗ് ലോട്ടസ് നിര്‍മിക്കപ്പെട്ടത്. 80,000 കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള സ്റ്റേഡിയമാണിത്.

കഴിഞ്ഞവര്‍ഷം നടക്കേണ്ട ഗെയിംസ് ഈ വര്‍ഷത്തേക്ക് മാറ്റുകയായിരുന്നു. ചൈന മൂന്നാം തവണയാണ് ഏഷ്യന്‍ ഗെയിംസിന് ആതിഥേയരാകുന്നത്. പരിസ്ഥിതിസൗഹൃദ ഗെയിംസിന്റെ സംഘാടനം സാങ്കേതികവിദ്യയുടെ വിസ്‌ഫോടനമാകും. ഒക്ടോബര്‍ എട്ടുവരെയാണ് 16 ദിവസത്തെ ഗെയിംസ്. നാലു ദിവസം മുമ്പ് മത്സരങ്ങള്‍ തുടങ്ങി. 45 രാജ്യങ്ങളിലെ 12,500 കായികതാരങ്ങള്‍ അണിനിരക്കും. ഹാങ്ചൗവിലെയും അഞ്ച് സമീപ നഗരങ്ങളിലെയും 54 വേദികളിലാണ് മത്സരം. 1982 ലെ ഡല്‍ഹി ഗെയിംസ് മുതല്‍ തുടര്‍ച്ചയായി 10 തവണ ചൈനയ്ക്കാണ് ഓവറോള്‍ കിരീടം. ഇന്ത്യ ആദ്യ പത്തില്‍ ഉള്‍പ്പെടാറാണ് പതിവ്. കഴിഞ്ഞ രണ്ടുതവണയും എട്ടാംസ്ഥാനമാണ്. ഇക്കുറി 100 മെഡലാണ് ലക്ഷ്യം. ഇന്ത്യക്കായി ഹോക്കി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങും ബോക്‌സര്‍ ലവ്‌ലിന്‍ ബൊര്‍ഗോഹെയ്‌നും ദേശീയപതാകയേന്തും.
ഏഷ്യന്‍ ഗെയിംസില്‍ ഇത്തവണ 61 കായിക ഇനങ്ങളാണുള്ളത്. അതില്‍ 41 ഇനങ്ങളില്‍ ഇന്ത്യ മത്സരി ക്കുന്നുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ സംഘത്തെയാണ് ഇന്ത്യ അയച്ചിരിക്കുന്നത്. 655 പേര്‍. എന്നാല്‍, അരുണാചലില്‍നിന്നുള്ള ഇന്ത്യന്‍ വുഷു ടീമംഗങ്ങള്‍ക്ക് വിസ അനുവദിക്കാത്ത സംഘാടകരുടെ ന ടപടി വ്യാപക വിമര്‍ശനത്തിന് ഇടയാക്കി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു