ഒരു ചീര പാസ്ത ആയാലോ….

ആവശ്യമായ ചേരുവകള്‍:-

 

ഒലിവ് ഓയില്‍ – 1 ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി അല്ലി – 3
കഴുകിയ ചീര -1 കപ്പ്
ഉപ്പ് – പാകത്തിന്
ക്രീം ചീസ് – 1/2 കപ്പ്
ഗ്രേറ്റഡ് പാര്‍മസന്‍ ചീസ് – 1/4 കപ്പ്
ജാതിക്ക പൊടി – 1/4 ടീസ്പൂണ്‍
കുരുമുളക് പൊടി – 1/2 ടീസ്പൂണ്‍
പാസ്ത

തയ്യാറാക്കുന്ന വിധം:-

ആദ്യം പാസ്ത വേവിക്കുക.ശേഷം ഒരു പാന്‍ ചൂടാക്കി ഒലീവ് ഓയില്‍ ചേര്‍ക്കുക.അരിഞ്ഞ വെളുത്തുള്ളി ചേര്‍ത്ത് സുഗന്ധം മാറുന്നത് വരെ വഴറ്റുക. ചീരയില ചേര്‍ത്ത് ഉപ്പ് ചേര്‍ക്കുക. ചീര വാടുന്നത് വരെ വേവിക്കുക.ശേഷം ക്രീം ചീസും പാസ്ത വേവിച്ച വെള്ളവും ചേര്‍ക്കുക.പിന്നീട് ഗ്രേറ്റ് ചെയ്ത പാര്‍മെസന്‍ ചീസ്, ജാതിക്ക പൊടി എന്നിവ ചേര്‍ത്ത് നന്നായി വേവിക്കുക. ശേഷം വെള്ളംവറ്റിയ പാസ്ത അതിലേക്ക് ചേര്‍ത്ത്, അല്‍പ്പം കുരുമുളക്‌പൊടി കൂടി ചേര്‍ത്ത് നന്നായ് മിക്‌സ് ചെയ്‌തെടുക്കുക.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top