
തിരുവനന്തപുരം: കഴക്കൂട്ടത്ത് ദേശീയപാതയില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ബാലരാമപുരം സ്വദേശി ഷിബിന്‍ ആണ് മരിച്ചത്. അപകടത്തില്‍ ഒരു യുവതിയടക്കം രണ്ട് പേരുടെ നില ഗുരുതരമാണ്. കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയില്‍ ടെക്‌നോപാര്‍ക്കിന് സമീപം നിയന്ത്രണം വിട്ട ഥാര്‍ വാഹനം എലിവേറ്റഡ് ഹൈവേയിലെ തൂണില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. വാഹനം അമിത വേഗതയിലായിരുന്നു.
നിയന്ത്രണം വിട്ട തുണിലിടിച്ച് ഥാറിന്റെ മുന്‍ ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. കാര്‍ ഓടിച്ചിരുന്നയാളാണ് മരിച്ചത്. മാരായമുട്ടം സ്വദേശി രജനീഷ് (27), ബാലരാമപുരം സ്വദേശി ഷിബിന്‍ (28), പോങ്ങുംമൂട് സ്വദേശി കിരണ്‍ (29), സി.വി.ആര്‍ പുരം സ്വദേശിനി അഖില (28), കൈമനം സ്വദേശിനി ശ്രീലക്ഷ്മി (23) എന്നിവരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്. അപകട സ്ഥലത്ത് പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. എല്ലാവരെയും ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. സംഭവത്തില്‍ കഴക്കൂട്ട് പൊലീസ് കേസെടുത്തിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




