സംസ്ഥാന മത്സ്യകർഷക അവാർഡ് ജേതാവിന് താനൂരിന്റെ സ്നേഹാദരം

താനൂർ: ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി സംസ്ഥാന മത്സ്യകർഷക പുരസ്കാരം ലഭിച്ച നിസാമുദ്ധീൻ മംഗലത്തിന് നാടിന്റെ സ്നേഹാദരവ്‌.

പി.ടി.ആർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റും താനൂർ യൂത്ത് അസോസിയേഷനും ചേർന്നാണ് ആദരിച്ചത്. മത്സ്യകർഷകനായ നിസാമുദ്ദീന്റെ കൃഷിയിടത്തിൽ വെച്ചു നടന്ന പരിപാടിയിൽ ഫിഷറീസ് മാനേജ്മെന്റ് കൗൺസിൽ അംഗം അഹമ്മദ്കുട്ടി പഞ്ചാരയിൽ സ്നേഹാദരവ് കൈമാറി.

താനാളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അബ്ദുറസാഖ്, നഗരസഭ മുൻ കൗൺസിലർ പി.ടി ഇല്യാസ്, ഫിഷറീസ് അക്വാകൾച്ചർ പ്രൊമോട്ടർ ഒ.പി സുരഭില തുടങ്ങിയവർ സംബന്ധിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top