നിര്‍ത്തിയിട്ട ലോറിക്ക് പുറകില്‍ ബോലോറൊ ഇടിച്ച് അപകടം; 2 മരണം

പാലക്കാട് : നിര്‍ത്തിയിട്ട ലോറിക്ക് പുറകില്‍ ബോലോറൊ ഇടിച്ച് അപകടം. രണ്ട് സ്ത്രീകള്‍ മരണപ്പെട്ടെന്നാണ് വിവരം. വാഹനത്തില്‍ യാത്ര ചെയ്തിരുന്ന ഇരു കുടുംബങ്ങളിലെ ആറോളം യാത്രക്കാര്‍ അപകടത്തില്‍ പെട്ടു.  അപകടത്തില്‍ പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുയും ചെയ്തു.

5:55ഓടെ വാളയാര്‍ കോയമ്പത്തൂര്‍ റൂട്ടില്‍ കാക്കനാട് നിന്നും തമിഴ് നാട്ടിലേക്ക് പോവുകയായിരുന്നവരാണ് അപകടത്തില്‍ പെട്ടത്.

മുന്‍സീറ്റിലും അതിന്റെ നേര്‍ പുറകിലുമായി കുടുങ്ങിയ ലാവണ്യ, മലര്‍ എന്നിവരെ പുറത്തെടുക്കുന്നത് ഏറെ ശ്രമകരമായിരുന്നു. രക്ഷാ പ്രവര്‍ത്തനത്തിന് കഞ്ചിക്കോട് ഫയര്‍&റെസ്‌ക്യൂ ടീം നേതൃത്വം നല്‍കി.

മരണപ്പെട്ടവരുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top