HIGHLIGHTS : thanka anki procession beging
ശബരിമല: മണ്ഡലവിളക്കിന് ശബരിമലയില്‍ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കി രഥഘോഷയാത്ര ആരംഭിച്ചു. ആറന്‍മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നാണ് രാവിലെ ഏഴുമണിയോടെ പുറപ്പെട്ടത്. ഘോഷയാത്ര 25 ന് പകല്‍ 1.30 തോടെ പമ്പയിലെത്തും.
ചിത്തിര തിരുനാള്‍ മഹാരാജാവ് ശബരിമല നടക്ക് വച്ച 453 പവന്‍ തങ്കത്തില്‍ നിര്‍മിച്ച അങ്കിയാണ് മണ്ഡല പൂജക്ക് അയ്യപ്പന് ചാര്‍ത്താന്‍ ഘോഷയാത്രയായി കൊണ്ടുവരുന്നത്. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലാണ് ഇത് സൂക്ഷിച്ചിട്ടുള്ളത് .
3.30 വരെ പമ്പയിലെ തങ്ക അങ്കി ദര്‍ശനത്തിനുശേഷം ഘോഷയാത്ര പുറപ്പെട്ട് 6.15ന് സന്നിധാനത്തെത്തും. 6.30 വരെ അയ്യപ്പ വിഗ്രഹത്തില്‍ തങ്ക അങ്കി ചാര്‍ത്തി ദീപാരാധന നടത്തും. അതിനുശേഷം തീര്‍ഥാടകരെ പതിനെട്ടാംപടി കയറ്റിവിടുകയുള്ളൂ. 26ന് പകല്‍ 12 മുതല്‍ 12.30 വരെയാണ് മണ്ഡലപൂജ. അന്നുരാത്രി 11ന് ഹരിവരാസനം കഴിഞ്ഞ് നടയടച്ച് 30ന് വൈകിട്ട് നാലിന് തുറക്കും.
മുന്‍കാലങ്ങളിലേക്കാള്‍ വലിയ തിരക്കാണ് ഈ സീസണില്‍ ശബരിമലയില്‍ അനുഭവപ്പെടുന്നത്.