മൊഹാലിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു;ഒരുമരണം;കെട്ടിട ഉടമകള്‍ക്കെതിരെ കേസെടുത്തു

HIGHLIGHTS : Multi-store building collapses in Mohali; one dead; case registered against building owners

careertech

ചണ്ഡീഗഡ്:പഞ്ചാബിലെ മൊഹാലി ജില്ലയിലെ സോഹാന ഗ്രാമത്തില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു. അപകടത്തില്‍
ഒരാള്‍ മരിച്ചു. ഹിമാചല്‍ സ്വദേശിനി ദൃഷ്ടി വര്‍മ്മ(20)യാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട യുവതിയെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അപകടത്തില്‍ കെട്ടിട ഉടമകള്‍ക്ക് എതിരെ പൊലീസ് കേസ് എടുത്തു. പര്‍വീന്ദര്‍ സിംഗ്, ഗഗന്‍ദീപ് സിംഗ് എന്നിവര്‍ക്കെതിരെ ആണ് കേസ് എടുത്തതെന്ന് മൊഹാലി സീനിയര്‍ പോലീസ് സൂപ്രണ്ട് ദീപക് പരീഖ് പറഞ്ഞു.

sameeksha-malabarinews

ശനിയാഴ്ച വൈകിട്ടോടെയാണ് കെട്ടിടം തകര്‍ന്ന് വീണ് അപകടം സംഭവിച്ചത്. അവശിഷ്ടങ്ങള്‍ക്കുള്ളില്‍ എത്രപേര്‍ കുടുങ്ങിയെന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നിലവില്‍ അഞ്ചോളം പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കെട്ടിടം തകര്‍ന്നതില്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ദുഃഖം രേഖപ്പെടുത്തി, സമ്പൂര്‍ണ അഡ്മിനിസ്‌ട്രേഷന്‍, റെസ്‌ക്യൂ ടീമുകളെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും അദേഹം പറഞ്ഞു. നിര്‍മാണത്തിലിരിക്കുന്ന ഈ കെട്ടിടം തകര്‍ന്നതിന് പിന്നിലെ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി എക്‌സില്‍ കുറിച്ച പോസ്റ്റില്‍ വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!