മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസം;പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്

HIGHLIGHTS : Rehabilitation of Mundakai-Churalmala disaster victims; Special cabinet meeting today

careertech

തിരുവനന്തപുരം:മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഓണ്‍ലൈനായി ഇന്ന് ഉച്ചയ്ക്ക് 3 .30 ന് യോഗം ചേരുക. സ്ഥലമേറ്റെടുക്കലിലും വീടുകളുടെ നിര്‍മ്മാണത്തിലും അന്തിമ തീരുമാനം ഉണ്ടാകും എന്നാണ് വിവരം. പുനരധിവാസം രണ്ട് ഘട്ടമായി നടത്തുന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യും. ഉറ്റവരും വീടും സ്ഥലവും നഷ്ടമായവര്‍ക്കായിരിക്കും ആദ്യ പരിഗണന. അപകട മേഖലയില്‍ ഉള്‍പ്പെട്ടവര്‍ക്ക് പുനരധിവാസം രണ്ടാംഘട്ടത്തിലായിരിക്കും.പുനരധിവാസവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് ഇന്ന് മന്ത്രിസഭ പ്രത്യേക യോഗം ചേരുന്നത്.

388 കുടുംബങ്ങളെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ പുറത്തു വിട്ട കരട് പട്ടിക സംബന്ധിച്ച് ദുരന്തബാധിതര്‍ പ്രതിഷേധിച്ചിരുന്നു. അനര്‍ഹരായിട്ടുള്ളവര്‍ പട്ടികയില്‍ കടന്നുകൂടിയെന്നും, ദുരന്തബാധിതര്‍ ചിലര്‍ ഒഴിവാക്കപ്പെട്ടെന്നുമുള്ള ആക്ഷേപം ഉയര്‍ന്നിരുന്നു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!