തലപ്പാറയില്‍ ബൈക്കില്‍ ലോറിയിടിച്ച്‌ പിതാവും മകനും മരിച്ചു

ACCIDENT MALABARINEWSതിരൂരങ്ങാടി :ദേശീയപാത 17ല്‍ തലപ്പാറയില്‍ ബൈക്കില്‍ ലോറിയിടിച്ച്‌ മൂന്നിയൂര്‍ കുന്നത്ത്‌ പറമ്പ്‌ സ്വദേശികളായ പിതാവും മകനും മരിച്ചു. താഴത്ത്‌ പറമ്പില്‍ സത്യന്‍(52) മകന്‍ അമൃതേഷ്‌ എന്നിവരാണ്‌ മരിച്ചത്‌.

ബുധനാഴ്‌ച രാത്രി എട്ടരയോടെയാണ്‌ അപകടം നടന്നത്‌. പാലക്കല്‍ ഭാഗത്തുനിന്ന്‌ വരികയായിരുന്ന ഇവരുടെ ബൈക്കില്‍ കോഴിക്കോട്ടെക്ക്‌ പോകുന്ന ലോറി ഇടിക്കിക്കുകയായിരുന്നു. അമൃതേഷ്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുന്ന വഴിമധ്യ മരണപ്പെടുകയായിരുന്നു.

ഇരുവരുടെയും മൃതദേഹങ്ങള്‍ തിരുരങ്ങാടി താലുക്ക്‌ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌.

Share news
error: Content is protected !!
Scroll to Top