പരപ്പനങ്ങാടിയില്‍ ജൈവകര്‍ഷകരുടെ കൂട്ടായ്‌മയൊരുങ്ങുന്നു.

jaiva krishiപരപ്പനങ്ങാടി :കൃഷി തങ്ങളുടെ സംസ്‌കാരമാണെന്നും വിഷമില്ലാത്ത ഭക്ഷണം നമ്മുടെ അവകാശമാണെന്നുമുള്ള തിരച്ചറിവ്‌ നേടിയ ഒരു കൂട്ടം കര്‍ഷകര്‍ പരപ്പനങ്ങാടിയില്‍ കൂട്ടായ്‌മ ഒരുക്കുന്നു. എല്ലാ വീടുകളിലുൂം കുടുംബത്തിന്‌ വേണ്ട പച്ചക്കറികള്‍ തങ്ങള്‍ തന്നെ ഉണ്ടാക്കുകയും അതുവഴി വിഷാംശം നിറഞ്ഞ പച്ചക്കറികളുടെ കേരളത്തിലേക്കുള്ള ഒഴുക്കിന്‌ പ്രതിരോധിക്കുകയെന്ന വലിയ ഉത്തരവാദിത്വം നടപ്പിലാക്കുകയാണ്‌ ഇവരുടെ ലക്ഷ്യം.

ഇതിനായി എല്ലാ കുടുംബങ്ങളിലും കൃഷി ചെയ്യുന്നതിനുള്ള ഒരു അവബോധം വളര്‍ത്തിയെടുക്കുയാമ്‌ ഈ കൂട്ടായ്‌മയുടെ ലക്ഷ്യം.

പരപ്പനങ്ങാടി കൊടപ്പാളിയിലുള്ള പരപ്പനാട്‌ ഹെര്‍ബെല്‍സില്‍ വെച്ച്‌ ശനിയാഴ്‌ച ഉച്ചക്ക്‌ രണ്ടര മണിക്കാണ്‌ കൂട്ടായ്‌മ സംഘടിപ്പിക്കുന്നത്‌. ജൈവകൃഷിയോട്‌ താല്‍പര്യമുളളവര്‍ക്കെല്ലാം പങ്കെടുക്കാം. ബന്ധപ്പെടേണ്ട നമ്പര്‍ 9400511755

Share news
error: Content is protected !!
Scroll to Top