വീട്ടമ്മയുടെ വീണുകിട്ടിയ പണവും രേഖകളും തിരിച്ച്‌ നല്‍കി യുവാവ്‌ മാതൃകയായി

Antonini_917_black_tray_coin_purse_6_1വള്ളിക്കുന്ന്‌: യാത്രക്കിടെ വീട്ടമ്മയ്‌ക്ക്‌ നഷ്ടപ്പെട്ട രേഖകളും പണവും തിരിച്ച്‌ നല്‍കി യുവാവ്‌ മാതൃകയായി. അരിയല്ലൂര്‍ കണ്ണന്‍കാവില്‍ രാധാകൃഷ്‌ണന്റെ മകള്‍ രാധികയുടെ 3000 രൂപയും, ആധാര്‍കാര്‍ഡ്‌, പാന്‍കാര്‍ഡ്‌, തിച്ചറിയല്‍ കാര്‍ഡ്‌ എന്നിവയടങ്ങിയ നഷ്ടപ്പെട്ട പേഴ്‌സാണ്‌ തിരിച്ചു കിട്ടിയത്‌. ചൊവ്വാഴ്‌ച ചെമ്മാട്ടേക്കുള്ള യാത്രക്കിടയിലാണ്‌ പേഴ്‌സ്‌ നഷ്ടമായത്‌.

പേഴ്‌സ്‌ വീണുകിട്ടിയ ഓട്ടോ ഡ്രൈവറായ ചെമ്മാട്‌ സ്വദേശി ഷിബുവും , സുഹൃത്ത്‌ റിയാസുമാണ്‌ കാര്‍ഡിലെ വിലസമന്വേഷിച്ച്‌ വള്ളിക്കുന്നിലെത്തി പേഴ്‌സ്‌ തിരിച്ചേല്‍പ്പിച്ചത്‌.

യുവാക്കളുടെ സത്യസന്ധതയില്‍ അഭിനന്ദനമറിയിച്ച വീട്ടമ്മ പാരിതോഷികം നല്‍കുകയും ചെയ്‌തു.

Share news
error: Content is protected !!
Scroll to Top