HIGHLIGHTS : Thailand's Opal Sushat Chuangsri is Miss World

തായ്ലന്‍ഡിന്റെ ഒപാല്‍ സുഷാത ചുവാങ്ശ്രീ ലോക സുന്ദരി. എത്യോപയുടെ ഹാസെറ്റ് ദേറെജെയാണ് ഫസ്റ്റ് റണര്‍അപ്പ്. പോളണ്ടിന്റെ മയ ക്ലയിഡ മൂന്നാം സ്ഥാനത്തെത്തി. ഇന്ത്യയില്‍ നിന്നുള്ള മത്സരാര്‍ഥി നന്ദിനി ഗുപ്തയ്ക്ക് അവസാന എട്ടില്‍ എത്താന്‍ ആയില്ല. ഹൈദരാബാദില്‍ വച്ചായിരുന്നു മിസ്സ് വേള്‍ഡ് മത്സരം.

ബ്രസീല്‍, മാര്‍ട്ടിനിക്, എത്യോപ്യ, നമീബിയ, പോളണ്ട്, യുക്രെയിന്‍, ഫിലിപ്പീന്‍സ്, തായ്ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അവസാന എട്ടില്‍ എത്തിയത്. മേയ് 7ന് തുടക്കമിട്ട മത്സരത്തിന്റെ വിവിധ ഘട്ടങ്ങളിലായി പങ്കെടുത്ത 108 പേരില്‍ നിന്ന് യോഗ്യത നേടിയ നാല്‍പത് പേരാണ് അവസാനഘട്ടത്തില്‍ മാറ്റുരച്ചത്.
2017ലെ ലോകസുന്ദരി മാനുഷി ഷില്ലര്‍, തെലുങ്ക് താരം റാണ ദഗുബാട്ടി എന്നിവരുള്‍പ്പെടെ ഒന്‍പതംഗ ജഡ്ജിങ് പാനലാണ് ലോക സുന്ദരിയെ തിരഞ്ഞെടുത്തത്. നാലുഘട്ടങ്ങളിലായി നടന്ന മത്സരത്തില്‍ അവസാനം വരെ എത്തിയ 4 പേരില്‍ നിന്നാണ് ലോക സുന്ദരിയെ തിരഞ്ഞെടുത്തത്. നന്ദിനി ഗുപ്ത അവസാന ഇരുപതില്‍ ഇടംപിടിച്ചിരുന്നു. മിസ് വേള്‍ഡായി ഇന്ത്യയില്‍ നിന്ന് മാനുഷി ചില്ലര്‍ തെരഞ്ഞെടുക്കപ്പെട്ടത് എട്ട് വര്‍ഷം മുന്‍പാണ്. ഇന്ത്യയില്‍ നിന്ന് മിസ്സ് വേള്‍ഡ് പട്ടം അതിന് ശേഷം ആരും നേടിയിട്ടില്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു