Section

malabari-logo-mobile

ഓപറേഷന്‍ പഴ്സ് സ്ട്രിംഗ്സ്; എഇഇമാര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് സസ്പെന്‍ഷന്‍;18 ഓഫീസുകളില്‍ തുടര്‍ പരിശോധന

HIGHLIGHTS : തിരുവനന്തപുരം: ജല അതോറിട്ടിയുടെ സബ്ഡിവിഷണല്‍ ഓഫീസുകളില്‍ നടത്തിയ 'ഓപറേഷന്‍ പഴ്സ് സ്ട്രിംഗ്സ്' മിന്നല്‍ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ ത...

തിരുവനന്തപുരം: ജല അതോറിട്ടിയുടെ സബ്ഡിവിഷണല്‍ ഓഫീസുകളില്‍ നടത്തിയ ‘ഓപറേഷന്‍ പഴ്സ് സ്ട്രിംഗ്സ്’ മിന്നല്‍ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടെ നാല് പേരെ സസ്പെന്‍ഡ് ചെയ്തു. ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു സംസ്ഥാനത്തെ 90 സബ്ഡിവിഷന്‍ ഓഫീസുകളില്‍ മിന്നല്‍ പരിശോധന നടന്നത്.

ക്രമക്കേടുകള്‍ കണ്ടെത്തിയ 18 ഓഫീസുകളില്‍ വിശദ പരിശോധനയ്ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരു മാസത്തിനകം ഈ പരിശോധന പൂര്‍ത്തിയാക്കണം. തിരുവനന്തപുരം പോങ്ങുംമൂട് വാട്ടര്‍ വര്‍ക്സ് വെസ്റ്റ് സബ്ഡിവിഷനില്‍ മുന്‍പ് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയറായിരുന്ന എം. മനോജ്, പാലക്കാട് ഒറ്റപ്പാലം പി.എച്ച് ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ എം.എസ്. ബാബു, ഹെഡ്ക്ലാര്‍ക്ക് എന്‍.വി. ഹബീബ, കണ്ണൂര്‍ മട്ടന്നൂര്‍ വാട്ടര്‍ സപ്ലൈ സബ്ഡിവിഷന്‍ ഹെഡ്ക്ലാര്‍ക്ക് ടി.വി. ബിജു എന്നിവരെയാണ് ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തത്. ടി.വി. ബിജു മണ്ണാര്‍ക്കാട് വാട്ടര്‍ അതോറിട്ടി സെക്ഷന്‍ ഓഫീസില്‍ യു.ഡി. ക്ലാര്‍ക്ക് ആയിരുന്ന കാലത്ത് നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് സസ്പെന്‍ഷനില്‍ ആയത്. ഇതോടെ റവന്യൂ ക്രമക്കടുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥരുടെ എണ്ണം ഏഴായി.

sameeksha-malabarinews

ജലഅതോറിട്ടിയുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് ‘ഓപറേഷന്‍ പഴ്സ് സ്ട്രിംഗ്സ്’ എന്ന പേരില്‍ മിന്നല്‍ പരിശോധന നടത്താന്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി ജലഅതോറിട്ടി എം.ഡിക്ക് നിര്‍ദ്ദേശം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വ്യാഴാഴ്ച സംസ്ഥാനമെട്ടാകെയുള്ള സബ്ഡിവിഷന്‍ ഓഫീസുകളില്‍ സൂപ്രിണ്ടിംഗ് എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്സി്യുട്ടീവ് എന്‍ജിനീയര്‍മാരും ഉദ്യോഗസ്ഥരും പരിശോധന നടത്തുകയായിരുന്നു. അസിസ്റ്റന്റ് എക്സി്യുട്ടീവ് എന്‍ജിനീയര്‍മാര്‍ക്ക് ബന്ധമില്ലാത്ത ഓഫീസുകളിലാണ് അവരെ പരിശോധനയ്ക്ക് അയച്ചത്. വ്യാഴാഴ്ച രാവിലെ മാത്രമാണ് പരിശോധിക്കേണ്ട ഓഫീസ് ഏതെന്ന് അസിസ്റ്റന്റ് എക്സി്യുട്ടീവ് എന്‍ജിനീയമാരെ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍മാര്‍ അറിയിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!