നീണ്ടകരയില്‍ നിന്നും കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

കൊല്ലം: നീണ്ടകരയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട് സ്വദേശി സഹായരാജുവിന്റെ മൃതദേഹമാണ് തിരുവനന്തപുരം അഞ്ചുതെങ്ങ് ഭാഗത്തു നിന്ന് കണ്ടെത്തിയത്.

ഫഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. അതെസമയം കാണാതായ മറ്റ് മത്സ്യത്തൊഴിലാളികളായ രാജു, ജോണ്‍ബോസ്‌കോ എന്നിവരെ ഇനിയും കണ്ടെത്താനായിട്ടില്ല.

വിഴിഞ്ഞത്തുനിന്ന് കാണാതായ നാല് മത്സ്യത്തൊഴിലാളികളെ നേരത്തെ കണ്ടെത്തിയിരുന്നു. കാണാതായവര്‍ക്കുവേണ്ടി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റേയും ഫഷറീസ് വകുപ്പിന്റെയും ബോട്ടുകള്‍ തിരച്ചില്‍ നടത്തുകയാണ്.

Share news
error: Content is protected !!
Scroll to Top