ഇന്ത്യയ്ക്കെതിരെ തീവ്രവാദ ഗൂഢാലോചന: ഏഴ് വിദേശികളെ എന്‍ ഐ എ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി : രാജ്യത്തിനെതിരെ തീവ്രവാദ ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്തിയ ഏഴ് വിദേശ പൗരന്മാരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ഒരു യുഎസ് പൗരനും ആറ് യുക്രെയിന്‍ പൗരന്മാരുമാണ് അറസ്റ്റിലായത്. അമേരിക്കന്‍ പൗരന്‍ മാത്യു വാന്‍ഡൈക്ക്, യുക്രെയിന്‍ പൗരന്മാരായ ഹുര്‍ബ പെട്രോ,സ്ലൈവിയാക് താരാസ്, ഇവാന്‍ സുക്മാനോവ്‌സ്‌കി, സ്റ്റെഫാങ്കിവ് മരിയന്‍, ഹോഞ്ചരുക് മാക്‌സിം, കാമിന്‍സ്‌കി വിക്ടര്‍ എന്നിവരാണ് അറസ്റ്റിലായത്.

ഇന്ത്യയുടെ വിവിധ ഇടങ്ങളില്‍ നിന്നാണ് പിടിയിലായത്. മ്യാന്‍മറില്‍ വച്ച് ഈ സംഘം ഇന്ത്യയോട് ശത്രുത ഉള്ള സംഘങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവെന്നും എന്‍ഐഎ ആരോപിക്കുന്നു.

മ്യാന്‍മറിലെ വംശീയ സായുധ ഗ്രൂപ്പുകള്‍ക്കും ഇന്ത്യയിലെ ചില നിരോധിത സംഘടനകള്‍ക്കും പ്രതികള്‍ പരിശീലനം നല്‍കുന്നതിനായി ശ്രമിച്ചെന്നാണ് കണ്ടെത്തല്‍. ഡല്‍ഹിയിലെ പ്രത്യേക എന്‍ഐഎ കോടതി പ്രതികളെ 11 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം, യുഎപിഎ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top