ജമ്മു കാശ്മീരിൽ സൈന്യത്തിന് നേരെ ഭീകരാക്രമണം; മൂന്ന് പോലീസുകാർ മരണപ്പെട്ടു.

ജമ്മുകാശ്മീരിലെ പൂഞ്ചിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് പോലീസുകാർ മരണപ്പെട്ടു. ശ്രീ നഗറിൽ ഇന്നലെ പോലീസ് ബസ്സിനുനേരെ ഉണ്ടായ ആക്രമണത്തിൽ പരിക്കേറ്റ ഉദ്യോഗസ്ഥരാണ് മരണപ്പെട്ടത്.

ആക്രമണത്തിൽ12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ടുപേരുടെ നില ഗുരുതരമാണ് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.

സുരക്ഷാ സേന ആക്രമണം നടത്തിയ ഭീകരർക്കായി തിരച്ചിൽ ആരംഭിച്ചു. പൊലീസ് ബസിന് നേരെ തീവ്രവാദികൾ കൾ വെടിയുതിർക്കുകയും സ്ഫോടകവസ്തുക്കൾ എറിയുകയും ചെയ്തു എന്നാണ് ലഭിച്ച വിവരം .

Share news
error: Content is protected !!
Scroll to Top