ഇന്തോനേഷ്യയിൽ റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം.
ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട് . ആയിരം കിലോമീറ്റർ വരെ ശക്തമായ തിരകൾക്ക് സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.
ഇന്തോനേഷ്യയിലെ മൗമേറ പട്ടണത്തിൽ നിന്ന് 100 കിലോമീറ്റർ അകലെ ഫ്ളോറസ് കടലിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്ന് യു.എസ് ജിയോളജിക്കൽ സർവ്വേ അറിയിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



