വില വർധന ; പച്ചക്കറികൾ പലതും 100 കടന്ന്

തിരുവനന്തപുരം : സംസ്ഥാനത്ത് മിക്ക പച്ചക്കറികളുടെയും വില വർധിച്ച് കിലോഗ്രാമിന്100 രൂപ കടന്നു.

തക്കാളി, മുരിങ്ങ, അമര, കത്തിരി, വഴുതന, പയർ, വലിയ മുളക്, ബീൻസ്, വെള്ളരി എന്നിവയാണ് പൊതുവിപണിയിൽ കിലോഗ്രാമിന് 100 രൂപ കടന്നത്. കോവയ്ക്ക 95 രൂപയായി. കോളിഫ്ലവർ, ബീറ്റ്റൂട്ട്, പാവയ്ക്ക, വെണ്ട, ചെറിയ മുളക് എന്നിവയുടെ വില നൂറിനടുത്തെത്തുകയും ചെയ്തു.

പൊതുവിപണിയിൽ നിന്ന് 10 രൂപ മുതൽ 50 രൂപ വരെ വില കുറച്ചാണ് ഹോർട്ടികോർപ്പ് വഴി പച്ചക്കറി വിൽപ്പന നടത്തുന്നത്.

വെള്ളപ്പൊക്കം മൂലം ഇതര സംസ്ഥാനങ്ങളിലെ പച്ചക്കറി ദൗർലഭ്യമാണ് വിലക്കയറ്റത്തിന് പ്രധാന കാരണമെന്ന് വ്യാപാരികൾ പറയുന്നു. വില കുറയ്ക്കാൻ  വിപണിയിൽ ഇനിയും ഇടപെടും എന്നാണ് കൃഷി വകുപ്പിൻറെ അറിയിപ്പ്.

Share news
error: Content is protected !!
Scroll to Top